Friday, May 14, 2010

2010 - 2011 ലെ ആദ്യ ഡി .പി . സി യോഗം 21.05.2010 വെള്ളിയാഴ്ച പകല്‍ 3.00 നു ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജക്ടുകളും അനുബന്ധ രേഖകളും 19.05.2010 വൈകുന്നേരം 5.00 മണിക്ക് മുന്‍പായി ജില്ലാ പ്ലാന്നിംഗ് ഓഫീസില്‍ എത്തിക്കേണ്ടതാണ് .

മേല്‍ സാഹചര്യത്തില്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ തന്നെ വാര്‍ഷിക പദ്ധതിയും പ്രോജക്ടുകളും ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിനു ആവശ്യമായ നടപടികള്‍ അടിയന്തിരമായി സീകരിക്കനമെന്നു അഭ്യര്‍ത്ഥിക്കുന്നു .

ടി സമയ പരിധിക്കുള്ളില്‍ സമര്‍പിക്കാത്ത സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുടയും പ്രോജച്ടുകളുടയും അംഗീകാരം , ഇതൂ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിധീയംയിരിക്കും എന്നും അറിയിക്കുന്നു .

ജില്ലാ തല ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പിന്റയും സ്പെഷ്യല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പിന്റയും ഒരു സംയുക്ത യോഗം 2010 മെയ്‌ മാസം 18 ആം തീയതി രാവിലെ 10.30 നു കൊല്ലം സിവില്‍ സ്റ്റേഷന്‍ നു സമീപമുള്ള ടൌണ്‍ യു. പി.എസ്സില്‍ കൂടുവാന്‍ തീരുമാനിച്ചിട്ടുണ്ട് . രാവിലെ 10.30 നു പൊതു യോഗവും തുടര്‍ന്ന് പ്രൊജക്റ്റ്‌ ക്ലിനിക്കും ഉണ്ടായിരിക്കുന്നതാണ് .

Thursday, May 6, 2010

നാളെ നടത്താനിരുന്ന (07.05.2010) ഡി.പി.സി യോഗം മാറ്റി വെച്ചതായി അറിയിക്കുന്നു . പുതിക്കിയ തീയതി പിന്നീടു അറിയിക്കുന്നതാണ് .

Monday, May 3, 2010

2010-2011 പദ്ധതി വര്‍ഷത്തിലെ ആദ്യ ഡി.പി.സി യോഗം 07.05.2010 രാവിലെ 10.30 നു ജില്ലാ പഞ്ചായത് ഹാളില്‍ വെച്ച കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . പ്രോജെച്ടുകളും അനുബന്ധ രേഖകളും 05.05.2010 വൈകുന്നേരം 5.൦൦ മണിക്ക് മുന്‍പായി ഡി.പി.ഓ ഓഫീസില്‍ എത്തിക്കേണ്ടതാണ് .

Monday, September 14, 2009


തദേശ ഭരണ സ്ഥാ‍പനങ്ങള്‍ 2009-2010 വാര്‍ഷിക പദ്ധതിയും പ്രോജക്ടുകളും ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപുകള്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2009 സെപ്റ്റംബര്‍ 25 ആയി ഗവണ്മെന്റ് പുതുക്കി നിശ്ചയിച്ചിരിക്കുന്നു .

ആ തീയതിക്കകം വാര്‍ഷിക പദ്ധതി സമര്‍പിക്കാത്ത തദേശ ഭരണ സ്ഥാപനങളുടെ 2009-2010 ലെ വികസന ഫണ്ട്‌ വിഹിതത്തില്‍ നിന്നും ഒരു ഗടു‌ തുക ( 10 % ) കുറവ് ചെയ്യുന്നതാണെന്നും അറിയിക്കുന്നു . 2009-2010 ലെ ബഡ്ജറ്റ് ന്റെ അനുബന്ധം IV പ്രകാരം വകയിരുത്തിയിട്ടുള്ള ആകെ വികസന ഫണ്ടിന്റെ 10 ശതമാനത്തിനു തുല്യമായ തുക പൊതു വിഭാഗം വിഹിതത്തില്‍ നിന്നായിരിക്കും കുറവ് ചെയ്യുന്നത് .

Tuesday, September 8, 2009

ഡി . പി . സി 18.09.2009


ജില്ലാ ആസുത്രണ സമിതി യോഗം 2009 സെപ്റ്റംബര്‍ മാസം 18 നു (വെള്ളിയാഴ്ച്ച ) പകല്‍ 11.00 മണിക്ക്‌ ജില്ലാ പഞ്ചായത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടുന്നതാണ് .
2009-2010 വാര്‍ഷിക പദ്ധതിയും രണ്ടാം ഘട്ട പ്രൊജക്ടുകള്‍ ടി എ ജി ശുപാര്‍ശ യോട്‌ കൂടി അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ പതിനഞ്ചാം തീയതി വൈകുന്നേരം അഞ്ച് മണിക്ക്‌ മുന്‍പായി കൊല്ലം ജില്ലാ പ്ലാനിംഗ്‌ ഓഫീസില്‍ എത്തിക്കേണ്ടതാണ്

ഡി . എല്‍ . ടാഗ് 15.09.2009

ജില്ലാ തല ടെക്നിക്കല്‍ advisory ഗ്രൂപ്പിന്റയും സ്പെഷ്യല്‍ ടെക്നിക്കല്‍ advisory ഗ്രൂപ്പിന്റയും ഒരു സംയുക്ത യോഗം 2009 സെപ്റ്റംബര്‍ മാസം 15 - ആം തീയതി രാവിലെ 10.30 നു സരസ്വതി ഹാള്‍ , കൊല്ലം പബ്ലിക് ലൈബ്രറിയില്‍ ‍ കൂടുവാന്‍ തീരുമാനിച്ചിട്ടുണ്ട് . രാവിലെ 1൦.30 മണി മുതല്‍ സബ് ഗ്രൂപ്പ് യോഗങ്ങളും 3.൦൦ മണിക്ക്‌ പൊതു യോഗവും ഉണ്ടായിരിക്കുന്നതാണ് .