Monday, September 14, 2009


തദേശ ഭരണ സ്ഥാ‍പനങ്ങള്‍ 2009-2010 വാര്‍ഷിക പദ്ധതിയും പ്രോജക്ടുകളും ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപുകള്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2009 സെപ്റ്റംബര്‍ 25 ആയി ഗവണ്മെന്റ് പുതുക്കി നിശ്ചയിച്ചിരിക്കുന്നു .

ആ തീയതിക്കകം വാര്‍ഷിക പദ്ധതി സമര്‍പിക്കാത്ത തദേശ ഭരണ സ്ഥാപനങളുടെ 2009-2010 ലെ വികസന ഫണ്ട്‌ വിഹിതത്തില്‍ നിന്നും ഒരു ഗടു‌ തുക ( 10 % ) കുറവ് ചെയ്യുന്നതാണെന്നും അറിയിക്കുന്നു . 2009-2010 ലെ ബഡ്ജറ്റ് ന്റെ അനുബന്ധം IV പ്രകാരം വകയിരുത്തിയിട്ടുള്ള ആകെ വികസന ഫണ്ടിന്റെ 10 ശതമാനത്തിനു തുല്യമായ തുക പൊതു വിഭാഗം വിഹിതത്തില്‍ നിന്നായിരിക്കും കുറവ് ചെയ്യുന്നത് .

Tuesday, September 8, 2009

ഡി . പി . സി 18.09.2009


ജില്ലാ ആസുത്രണ സമിതി യോഗം 2009 സെപ്റ്റംബര്‍ മാസം 18 നു (വെള്ളിയാഴ്ച്ച ) പകല്‍ 11.00 മണിക്ക്‌ ജില്ലാ പഞ്ചായത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടുന്നതാണ് .
2009-2010 വാര്‍ഷിക പദ്ധതിയും രണ്ടാം ഘട്ട പ്രൊജക്ടുകള്‍ ടി എ ജി ശുപാര്‍ശ യോട്‌ കൂടി അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ പതിനഞ്ചാം തീയതി വൈകുന്നേരം അഞ്ച് മണിക്ക്‌ മുന്‍പായി കൊല്ലം ജില്ലാ പ്ലാനിംഗ്‌ ഓഫീസില്‍ എത്തിക്കേണ്ടതാണ്

ഡി . എല്‍ . ടാഗ് 15.09.2009

ജില്ലാ തല ടെക്നിക്കല്‍ advisory ഗ്രൂപ്പിന്റയും സ്പെഷ്യല്‍ ടെക്നിക്കല്‍ advisory ഗ്രൂപ്പിന്റയും ഒരു സംയുക്ത യോഗം 2009 സെപ്റ്റംബര്‍ മാസം 15 - ആം തീയതി രാവിലെ 10.30 നു സരസ്വതി ഹാള്‍ , കൊല്ലം പബ്ലിക് ലൈബ്രറിയില്‍ ‍ കൂടുവാന്‍ തീരുമാനിച്ചിട്ടുണ്ട് . രാവിലെ 1൦.30 മണി മുതല്‍ സബ് ഗ്രൂപ്പ് യോഗങ്ങളും 3.൦൦ മണിക്ക്‌ പൊതു യോഗവും ഉണ്ടായിരിക്കുന്നതാണ് .