
തദേശ ഭരണ സ്ഥാപനങ്ങള്‍ 2009-2010 വാര്‍ഷിക പദ്ധതിയും പ്രോജക്ടുകളും ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപുകള്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2009 സെപ്റ്റംബര്‍ 25 ആയി ഗവണ്മെന്റ് പുതുക്കി നിശ്ചയിച്ചിരിക്കുന്നു .
ആ തീയതിക്കകം വാര്‍ഷിക പദ്ധതി സമര്‍പിക്കാത്ത തദേശ ഭരണ സ്ഥാപനങളുടെ 2009-2010 ലെ വികസന ഫണ്ട് വിഹിതത്തില്‍ നിന്നും ഒരു ഗടു തുക ( 10 % ) കുറവ് ചെയ്യുന്നതാണെന്നും അറിയിക്കുന്നു . 2009-2010 ലെ ബഡ്ജറ്റ് ന്റെ അനുബന്ധം IV പ്രകാരം വകയിരുത്തിയിട്ടുള്ള ആകെ വികസന ഫണ്ടിന്റെ 10 ശതമാനത്തിനു തുല്യമായ തുക പൊതു വിഭാഗം വിഹിതത്തില്‍ നിന്നായിരിക്കും കുറവ് ചെയ്യുന്നത് .